ക്രൈം നന്ദകുമാര്‍ മൊഴി നല്കി
12:43 AM Mar 06, 2021 | Deepika.com
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ സിപിഎം നേതാക്കൾക്കെതിരേയുള്ള അനധികൃത സ്വത്തുസമ്പാദനം, കള്ളപ്പണ ഇടപാട് എന്നീ കേസുകളിൽ പരാതിക്കാരനായ ക്രൈം നന്ദകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി മൊഴി നല്കി. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വികാസ് സി. മേത്തയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു 1.30വരെ മൊഴിയെടുക്കൽ നീണ്ടു.