രണ്ടു ടേം കർശനമാക്കിയാൽ സിപിഎമ്മിൽ പഴയമുഖങ്ങൾ കാണില്ല !!

01:23 AM Mar 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മി​തി തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ മ​ത്സ​രി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് സീ​റ്റ് ന​ല്കേ​ണ്ടെ​ന്ന ത​ത്വം ക​ർ​ശ​ന​മാ​ക്കി​യാ​ൽ അ​ഞ്ചു മ​ന്ത്രി​മാ​ർ​ക്കും സ്പീ​ക്ക​റു​ൾ​പ്പെ​ടെ 10 എം​എ​ൽ​എ​മാ​ർ​ക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റു​ണ്ടാ​വി​ല്ല.

മ​ന്തി​മാ​രാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, എ.​കെ.​ബാ​ല​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ​ക്കും സ്പീ​ക്ക​ർ പി. ​ശി​വ​രാ​മ​കൃ​ഷ്ണ​നും മ​ത്സ​രി​ക്കാ​നാ​വി​ല്ല. ഇ​വ​ർ​ക്കൊ​പ്പം സു​രേ​ഷ് കു​റു​പ്പ്, ഐ​ഷ പോ​റ്റി, ടി.​വി. രാ​ജേ​ഷ്, ജ​യിം​സ് മാ​ത്യു, സി. ​കൃ​ഷ്ണ​ൻ, എ​സ്. ശ​ർ​മ, രാ​ജു ഏ​ബ്രാ​ഹം, എ.​പ്ര​ദീ​പ് കു​മാ​ർ, എ​സ്. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ എം​എ​ൽ​എ​മാ​ർ​ക്കും സീ​റ്റു​ണ്ടാ​വി​ല്ല.