ഇ. ശ്രീധരൻ മുഖ്യമന്ത്രിസ്ഥാനാർഥി ? ആണെന്നു സുരേന്ദ്രൻ; തിരുത്തി മുരളീധരൻ
01:23 AM Mar 05, 2021 | Deepika.com
ബിജെപിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ .ശ്രീധരനായിരിക്കുമെന്ന് സംസ്ഥാന പ്രസി്ഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം പാർട്ടിയിൽ ആകെ ആശയക്കുഴപ്പം. ഒടുവിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ തിരുത്ത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി നിശ്ചയിക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. താൻ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞതായും മുരളീധരൻ അറിയിച്ചു.