ശോഭയുടെ കാര്യം കേന്ദ്രത്തോടു ചോദിക്കണം: സുരേന്ദ്രൻ
01:23 AM Mar 05, 2021 | Deepika.com
ചെങ്ങന്നൂർ:ബിജെപി തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര നേതൃത്വമാണ് അത് തീരുമാനിക്കേണ്ട തെന്ന് കെ. സുരേന്ദ്രൻ . സിപിഎം നേതാക്കൾ അവരുടെ ഭാര്യമാർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഞാനും എന്റെ ഭാര്യയും ഒരു സ്വർണ പണിക്കാരനും മതിയെന്ന നിലയിലേക്ക് സിപിഎം എത്തിച്ചേർന്നതായും സുരേന്ദ്രൻ പരിഹസിച്ചു.