കൊച്ചി: വാളയാര്‍ കേസില്‍ അന്വേഷണം സിബിഐയ്ക്കു കൈമാറിയ വിജ്ഞാപനം മാത്രമാണു ലഭിച്ചതെന്നും സിബിഐ അന്വേഷണത്തിന് അനിവാര്യമായ അനുബന്ധ രേഖകള്‍ കിട്ടിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചു.
രേഖകള്‍ എത്രയും വേഗം നല്കാന് സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അറിയാനായി ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
വാളയാര്‍ കേസ്: അന്വേഷണത്തിനുള്ള അനുബന്ധ രേഖകള്‍ കിട്ടിയില്ലെന്ന്
01:23 AM Mar 05, 2021 | Deepika.com