കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി തോമസ് ഐസക്, സിപിഎം നേതാവ് എം.എ. ബേബി എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്കിയ പരാതിയില്‍ തെളിവു സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടീസ്. ഇന്നു രാവിലെ 11നു കൊച്ചിയിലെ ഇഡി ഓഫീസിലെത്തി തെളിവു ഹാജരാക്കാനാണ് നിര്‍ദേശം.
അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും കള്ളപ്പണ ഇടപാടുകളെ കുറിച്ചും 2006ല്‍ ഡിആര്‍ഐക്കു നന്ദകുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയിന്മേല് നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്ന് അടുത്ത കാലത്തു വീണ്ടും അയച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദകുമാര്‍ പരാതി നൽകി.
തെളിവു സമര്‍പ്പിക്കാന്‍ നന്ദകുമാറിന് ഇഡിയുടെ നോട്ടീസ്
12:36 AM Mar 05, 2021 | Deepika.com