തിരുവനന്തപുരം: കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ തീപ്പൊരി പ്രസംഗകയായി ബിജെപി വേദിയില്‍ വീണ്ടും സജീവമായ ശോ ഭ സുരേന്ദ്രന് പക്ഷേ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഔട്ട്. ബിജെപിയുടെ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭയില്ല.
ദേശീയ അധ്യക്ഷന്റെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇന്നലെ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.സുരേന്ദ്രനു പുറമേ കേന്ദ്രമന്ത്രി വി. മുരളീധരന്, എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരന്, സി.കെ. പദ്മനാഭന്, ഇ. ശ്രീധരന്, ജോര്‍ജ് കുര്യന്, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന് തുടങ്ങിയവരാണ് കമ്മിറ്റിയംഗങ്ങള്‍.
ഇ. ശ്രീധരന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍; ശോ ഭ സുരേന്ദ്രന് ഔട്ട്
01:53 AM Mar 04, 2021 | Deepika.com