കോട്ടയം: കേരള ജനപക്ഷം സെക്യൂലർ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂവെന്ന് പി.സി. ജോർജ്. താനായിരിക്കും സ്ഥാനാർഥിയെന്നും ജോർജ് അറിയിച്ചു. ജനപക്ഷം ഒരു മുന്നിയുടെയും ഭാഗമാകില്ല.
പൂഞ്ഞാറിൽ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. യുഡിഎഫും ഉമ്മൻ ചാണ്ടിയും ചർച്ചയ്ക്ക് തയാറാണെന്ന് പറഞ്ഞശേഷം തീരുമാനം മാറ്റി. ബിജെപിയെന്നല്ല ഏതു പാർട്ടിയുടെയും സഹായം ലഭിച്ചാലും സ്വീകരിക്കും. 2016ൽ ലേതിനു സമാനമായ ചതുഷ്കോണ മത്സരത്തിലേക്കാണു പൂഞ്ഞാർ നീങ്ങുന്നത്. കേരളത്തിൽ തൂക്കുനിയമസഭയ്ക്കാണ് സാധ്യത. ബിജെപിക്ക് അഞ്ചു മുതൽ 10 വരെ സീറ്റുകൾ ലഭിക്കാം. പൂഞ്ഞാറിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനു ലഭിച്ച ഭൂരിപക്ഷം ഇത്തവണയും ലഭിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
പൂഞ്ഞാറിൽ പി.സി. ജോർജ്
01:53 AM Mar 04, 2021 | Deepika.com