പാലക്കാട്: ഭാര്യ ഡോ.പി.കെ ജമീലയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്ത തള്ളി മന്ത്രി എ.കെ. ബാലൻ. പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും പ്രാഥമിക ചർച്ചയിൽ ആരുടെ പേരു വേണമെങ്കിലും വരാമെന്നും എ.കെ. ബാലൻ മാധ്യമങ്ങളോടു പറഞ്ഞു. വസ്തുതകൾക്കു നിരക്കുന്നതല്ല പ്രചാരണം. മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഈ പ്രചാരണമെന്നും ഇത് എവിടെ നിന്നാണെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തരൂർ നിയോജകമണ്ഡലത്തിൽ മന്ത്രി ബാലനു പകരം ഭാര്യ ഡോ.പി.കെ ജമീലയെ സ്ഥാനാർഥിയാക്കാൻ നീക്കമെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാൽ എതിർപ്പുകൾ ഉയർന്നതിനെതുടർന്നാണ് മന്ത്രിയുടെ പിൻവാങ്ങലെന്നാണ് സൂചന.
ഭാര്യയുടെ സ്ഥാനാർഥിത്വം: വാർത്ത തള്ളി മന്ത്രി ബാലൻ
01:53 AM Mar 04, 2021 | Deepika.com