കോട്ടയം: കോട്ടയം ജില്ലയിൽ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിൽ സിറ്റിംഗ് എംഎൽഎ സുരേഷ് കുറുപ്പും ജില്ലാ സെക്രട്ടറി വി.എൻ. വാസവനും ഇടം തേടി. സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരിലാണ് കുറുപ്പിന്റെയും വാസവന്റെയും പേര് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.
പുതുപ്പളളിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക് സി. തോമസിന്റെ പേരാണ് വീണ്ടും നിർദേശിക്കപ്പെട്ടിരിക്കുന്നത്. കോട്ടയം മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം കെ. അനിൽകുമാറിന്റെ പേരാണ് നിർദേശിച്ചത്. പൂഞ്ഞാർ മണ്ഡലം ഏറ്റെടുക്കണമോ എന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കാനും യോഗം തിരുമാനിച്ചു.
ഏറ്റുമാനൂരില്‍ കുറുപ്പിനൊപ്പം വാസവനും
01:53 AM Mar 04, 2021 | Deepika.com