കൊച്ചി: അഞ്ചു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇക്കുറി കോണ്‍ഗ്രസിന്റെ സ്ഥാനാര്ഥികളാവരുതെന്നു മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ. ഇക്കാര്യത്തില്‍ നേതാക്കള്‍ സ്വയം തീരുമാനമെടുക്കണം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇളവു നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കിയില്ലെങ്കില്‍ വിജയസാധ്യതയെ ബാധിക്കും. 50 ശതമാനം സ്ഥാനാര്‍ഥികളും 45 വയസിനു താഴെയുള്ളവരാവണം. 20 ശതമാനം സീറ്റുകള്‍ നിര്‍ബന്ധമായും സ്ത്രീകള്‍ക്കു നല്‍കണം. എല്ലാ ജില്ലകളിലും ഒരു വനിതാ സ്ഥാനാര്‍ഥിയെങ്കിലും നിര്‍ബന്ധമായും വേണമെന്നും പി.സി. ചാക്കോ പറഞ്ഞു.
അഞ്ചാംവട്ടക്കാര് മാറട്ടെ!
01:53 AM Mar 04, 2021 | Deepika.com