കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥൻ കോണ്ഗ്രസ് വിട്ടു; സിപിഎമ്മിൽ ചേരും
01:04 AM Mar 04, 2021 | Deepika.com
കൽപ്പറ്റ: കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥൻ കോണ്ഗ്രസ് വിട്ടു. ഇന്നലെ വൈകുന്നേരം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. കെപിസിസി സെക്രട്ടറി സ്ഥാനത്തിനൊപ്പം പാർട്ടി പ്രാഥമികാംഗത്വവും ഒഴിഞ്ഞതായി വിശ്വനാഥൻ പറഞ്ഞു.സിപിഎമ്മിൽ ചേരാനാണ് തീരുമാനമെന്നു അറിയിച്ചു.