ശ്രീ ​എം ആ​ത്മീ​യാ​ചാ​ര്യ​നെന്ന് ജയരാജൻ

01:04 AM Mar 04, 2021 | Deepika.com
ക​​​ണ്ണൂ​​​ർ: ശ്രീ ​​​എം അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ത്മീ​​​യാ​​​ചാ​​​ര്യ​​​നാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗം പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. ശ്രീ ​​​എം മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത​​​ത് രാ​​​ഷ്‌​​​ട്രീ​​​യ​​​സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ്. ഇ​​​തി​​​നെ സി​​​പി​​​എം-​​​ആ​​​ർ​​​എ​​​സ്എ​​​സ് ബ​​​ന്ധ​​​മാ​​​യി ക​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത് ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യാ​​​ണെ​​​ന്നും പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

2019-ൽ ​​​ക​​​ണ്ണൂ​​​രി​​​ൽ ശ്രീ ​​​എം പ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​യാ​​​ത്ര​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ത​​​ല​​​ശേ​​​രി​​​യി​​​ലും പ​​​യ്യ​​​ന്നൂ​​​രി​​​ലും സ​​​മാ​​​ധാ​​​ന​​​യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നി​​​രു​​​ന്നു. നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണ് യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്.

നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി ന​​ട​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച വേ​​​റെ​​​ രീ​​​തി​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ്-​​​ആ​​​ർ​​​എ​​​സ്എ​​​സ് ബന്ധ​​ം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണ്. എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന എ​​​ന്തു​​​കൊ​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ല്ല. ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ല്ലെ​​​ന്ന് എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞ​​​ത് ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​ന്നും പി.​​ജ​​യ​​രാ​​ജ​​ൻ പ​​റ​​ഞ്ഞു.