തിരുവനന്തപുരം: കേരള സർവോദയ മണ്ഡലം ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിൽ ആലപ്പുഴ ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തിൽ സംസ്ഥാനതല പഠന സദസ് നടത്തുമെന്ന് പ്രസിഡന്റ് ഡോ. ജോസ് മാത്യു അറിയിച്ചു. ഗാന്ധിജിയിൽനിന്ന് ഭാരതം അകലുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള പഠനവും പരിഹാര മാർഗങ്ങളുമാണ് പഠന സദസിന്റെ മുഖ്യപ്രമേയം. നാളെ വൈകുന്നേരം 5.30ന് എ.എം. ആരിഫ് എംപി പഠന സദസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ ആറാം തീയതി പഠന സദസിൽ പങ്കെടുക്കുന്നവരുമായി സംവദിക്കും.
ഡോ. എൻ. രാധാകൃഷ്ണൻ, ഡോ. എം.പി. മത്തായി, ഡോ. ഗോപാലകൃഷ്ണൻ നായർ, ഡോ. ജേക്കബ് വടക്കഞ്ചേരി, ഡോ. ജോസ് മാത്യു, രവി പാലത്തിങ്കൽ, രാജീവ് ആലുങ്കൽ, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, കാട്ടായിക്കോണം ശശിധരൻ മാസ്റ്റർ, ടി. ബാലകൃഷ്ണൻ, എച്ച്. സുധീർ, മാത്യൂസ് പുതുശേരി, ഇ.എ. ബാലൻ, ടി.പി.ആർ. നാഥ്, അഡ്വ. എസ്. ഉദയകുമാർ, വൈ.എം.സി. ചന്ദ്രശേഖരൻ, ഭേഷജം പ്രസന്നകുമാർ, എം.ഇ. ഉത്തമക്കുറുപ്പ്, എം.ഡി. സലിം, എം. അരവിന്ദാക്ഷൻ നായർ എന്നിവർ പഠന സദസിൽ പ്രസംഗിക്കും.
സർവോദയ മണ്ഡലം സംസ്ഥാന പഠനസദസ് ആലപ്പുഴയിൽ
01:03 AM Mar 04, 2021 | Deepika.com