ആന്റണി ജോര്‍ജ് ദക്ഷിണ നാവികസേന ഉപമേധാവി
01:03 AM Mar 04, 2021 | Deepika.com
കൊച്ചി: കൊച്ചി ആസ്ഥാനമായ ദക്ഷിണനാവികസേനയുടെ ഉപമേധാവിയായി റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് നിയമിതനായി. ആന്റി സബ്മറൈന് വാര്‍ഫെയര്‍ സ്പെഷലിസ്റ്റായി എഎസ് ഡബ്ലിയു ഷിപ്പിലും ഐഎന്‍എന്‍ ഘാന്ജറിലും ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. നാവികരുടെ പരിശീലന വിഭാഗം മേധാവിയായി രാജേഷ് ദാന്ഘറും നിയമിതനായി.