സെ​ക്ക​ന്‍​ഡ് ഷോ: തീ​രു​മാ​നം കാ​ത്ത് ഫി​ലിം ചേം​ബ​ര്‍

01:03 AM Mar 04, 2021 | Deepika.com
കൊ​​​ച്ചി: തി​​​യ​​റ്റ​​​റു​​​ക​​​ളി​​​ല്‍ സെ​​​ക്ക​​​ന്‍​ഡ് ഷോ ​​​അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തു വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​ന്‍ ഫി​​​ലിം ചേം​​​ബ​​​ര്‍ തീ​​​രു​​​മാ​​​നം. കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്ന സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച​​​ക​​​ള്‍ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു കേ​​​ര​​​ള ഫി​​​ലിം ചേം​​​ബ​​​ര്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

സെ​​​ക്ക​​​ന്‍​ഡ് ഷോ ​​​ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ റി​​​ലീ​​​സി​​​നു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന പ്ര​​​ധാ​​​ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​ക​​​ള്‍ ഈ​​​യാ​​​ഴ്ച​​​യും തി​​യ​​​റ്റ​​​റി​​​ലെ​​​ത്തി​​​ല്ല. അ​​​തേ​​​സ​​​മ​​​യം ഏ​​​താ​​​നും ചി​​​ല മ​​​ല​​​യാ​​​ള ചി​​​ത്ര​​​ങ്ങ​​​ളും ഇ​​​ത​​​ര​​ഭാ​​​ഷാ ചി​​​ത്ര​​​ങ്ങ​​​ളും പ്ര​​​ദ​​​ര്‍​ശ​​​നം തു​​​ട​​​രും.

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള പ്ര​​​ദ​​​ര്‍​ശ​​​നം വ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തെ​​ന്നു യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി. നി​​​ല​​​വി​​​ല്‍ വി​​​നോ​​​ദ​​നി​​​കു​​​തി ഇ​​​ള​​​വ് മാ​​​ര്‍​ച്ച് 31 വ​​​രെ​​​യാ​​​ണ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ള​​​വു​​​ക​​​ള്‍ മാ​​​ര്‍​ച്ച് 31നു ​​​ശേ​​​ഷ​​​വും തു​​​ട​​​ര​​​ണ​​​മെ​​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.