കൊച്ചി: കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിന്റെ 2021 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മപദ്ധതിയുടെ പ്രകാശനവും കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി നിര്‍വഹിച്ചു.
ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം കേരളത്തിലെ കത്തോലിക്കാ സഭകളെ ചേര്‍ത്തുനിര്‍ത്താന്‍ കെസിവൈഎം യുവജന പ്രസ്ഥാനത്തിനു സാധിക്കുന്നുവെന്നു ബിഷപ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എഡ്വേഡ് രാജു അധ്യക്ഷനായിരുന്നു.
”ക്രൈസ്തവ യുവത്വം: കരുതലായി, കുടുംബത്തിലും സമൂഹത്തിലും’ എന്ന വിഷയത്തിലൂന്നിയ കര്‍മപദ്ധതിയുടെ പ്രകാശനവും നടത്തി.
കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ഷിജോ മാത്യു ഇടയാടില്‍, കൊല്ലം രൂപതാ ഡയറക്ടര്‍ ഫാ. ബിന്നി മാനുവല്‍, രൂപത അനിമേറ്റര്‍ സിസ്റ്റര്‍ മേരി രജനി, മിജാര്‍ക്ക് ഏഷ്യാ വിമന്‍സ് കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡെലിന്‍ ഡേവിഡ്, റോഷ്ന മറിയം, അഗസ്റ്റിന് ജോണ്‍, ഡെനിയ സിസി ജയന്, അജോയി പി. തോമസ് എന്നിവര്‍ പ്ര സംഗിച്ചു.
കെസിവൈഎം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു
01:03 AM Mar 04, 2021 | Deepika.com