കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, ടി.വി.രാജേഷ് എംഎൽഎ എന്നിവരെ കോഴിക്കോട് സിജെഎം കോടതി (നാല് )റിമാൻഡ് ചെയ്തു.
വിമാനസർവീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് 2016-ൽ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ, അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടി.വി. രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കേസിൽ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി.
തുടര്‍ന്ന് കേസിൽ ഇടപെട്ട ഹൈക്കോടതി നേതാക്കളോട് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കാന്‍ നിർദേശിക്കുകയായിരുന്നു. എന്നാൽ വിചാരണക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി റിമാൻഡ് ചെയ്യുകയായിരുന്നു.
എയര്‍ ഇന്ത്യ ഓഫീസിലേക്കു നടന്ന മാര്‍ച്ച് : ടി.വി.രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ
01:46 AM Mar 03, 2021 | Deepika.com