തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളജ് കോവിഡ്19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നു വാക്സിന് സ്വീകരിച്ചു.
സംസ്ഥാനത്ത് വാക്സിനേഷന് സുഗമമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതുവരെ നാല് ലക്ഷത്തിലധികം പേര് വാക്സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്സിനേഷന് കേന്ദ്രം സംഘടിപ്പിച്ചിരുന്നു.
കേരളത്തിലാണ് ആദ്യം കോവിഡ് തുടങ്ങിയതെങ്കിലും പീക്ക് ഏറ്റവും അവസാനമുണ്ടായത് ഇവിടെയാണ്. എന്നാൽ, കേരളത്തിലെ മരണ സംഖ്യ ഇപ്പോഴും 0.4 ശതമാനമാണ്.
കെ.കെ. ശൈലജയും ഇ. ചന്ദ്രശേഖരനും വാക്സിന് സ്വീകരിച്ചു
01:46 AM Mar 03, 2021 | Deepika.com