തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി ആവശ്യമായി വരുന്ന സർക്കാർ തീരുമാനങ്ങൾ പരിശോധിച്ചു സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതിക്കു രൂപം നൽകി.
വിവിധ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങേണ്ട കാര്യങ്ങൾ സമിതി പരിശോധിച്ച ശേഷമാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കുക. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതി കണ്‍വീനർ. ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിയും സമിതിയിലുണ്ടാകും.
എല്ലാ തിങ്കളാഴ്ചയും രാവിലെ 11ന് സമിതി ചേരും. വകുപ്പുകളിൽ നിന്നുള്ള നിർദേശങ്ങളുടെ കുറിപ്പ് ഒരുദിവസം മുന്‍പെങ്കിലും പൊതുഭരണ സെക്രട്ടറിക്ക് സമർപ്പിക്കണം. വകുപ്പുകൾ നേരിട്ട് ഫയലുകൾ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവേണ്ട തീരുമാനങ്ങൾ പരിശോധിക്കാൻ സമിതി
01:46 AM Mar 03, 2021 | Deepika.com