കൊല്ലം: കൊല്ലം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ മൂന്ന് സിറ്റിംഗ് എംഎൽഎമാർ. കഴിഞ്ഞ തവണ നാല് സീറ്റിൽ മത്സരിച്ച പാർട്ടി ഇക്കുറി അഞ്ചിടത്ത് മത്സരിക്കാനും ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കൊല്ലത്ത് സിറ്റിംഗ് എംഎൽഎയും സിനിമാതാരവുമായ എം.മുകേഷ് തന്നെ മത്സരിക്കും. ഇരവിപുരത്ത് രണ്ടാമൂഴത്തിന് എം.നൗഷാദ് എംഎൽഎക്കും പച്ചക്കൊടി ലഭിച്ച് കഴിഞ്ഞു. കുണ്ടറയിൽ സിറ്റിംഗ് എംഎൽഎ കൂടിയായ ജെ.മേഴ്സിക്കുട്ടിയമ്മയെ മത്സരിപ്പിക്കണമെന്നും യോഗം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ആവശ്യം സംസ്ഥാന സെക്രട്ടേറിയേറ്റും പിന്നീട് സംസ്ഥാന സമിതി യോഗവും അംഗീകരിക്കാനാണ് സാധ്യത. മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ പാർട്ടി കുണ്ടറ ഏരിയാ കമ്മിറ്റി അംഗം എസ്.എൽ.സജികുമാർ, സംസ്ഥാന യുവജന കമ്മീഷൻ അംഗം ചിന്താ ജെറോം എന്നിവരുടെ പേരുകളായിരിക്കും പരിഗണിക്കുക.
എസ്.ആർ.സുധീർകുമാർ
കൊല്ലത്തെ സിപിഎം പട്ടികയിൽ മൂന്ന് സിറ്റിംഗ് എംഎൽഎമാർ
01:40 AM Mar 03, 2021 | Deepika.com