കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്നു മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സിപിഎം ചോദിച്ചതായും സന്നദ്ധത അറിയിച്ചതായും സംവിധായകൻ രഞ്ജിത്. ഇനി എല്ലാം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയാണെന്നും രഞ്ജിത് പറഞ്ഞു.
രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഒരാളല്ല താൻ. അങ്ങനെയുള്ളവർക്കും ഒരു ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ തീരുമാനം പാർട്ടിയുടേതാണ്. 33 വർഷമായി സിനിമയിലുണ്ട്. എന്നാൽ തൽക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും നൽകിയ പിന്തുണയാണു ധൈര്യം നൽകിയത്- രഞ്ജിത് പറഞ്ഞു.
മത്സരിക്കാന്‍ തയാര്‍: രഞ്ജിത്
01:40 AM Mar 03, 2021 | Deepika.com