തലശേരി: സഹപാഠിയായ പെൺകുട്ടിയുടെ ഒപ്പം നടന്നതിനു കണ്ണൂർ പാനൂരിൽ പതിനഞ്ചുകാരനെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചു. മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണു മർദനമേറ്റത്. സംഭവത്തിൽ പാനൂർ മുത്താറി പീടികയിലെ ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ പോലീസ് കേസെടുത്തു.
എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയായ വിദ്യാർഥിനിക്കൊപ്പം നടന്നു വരികയായിരുന്ന പതിനഞ്ചുകാരനെയാണ് ഓട്ടോ ഡ്രൈവർ റോഡിൽവച്ച് ക്രൂരമായി മർദിച്ചത്.
പാനൂർ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാൻഡിനു സമീപമായിരുന്നു അക്രമം. പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യംചെയ്ത് ഓട്ടോ ഡ്രൈവർ വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിയെ തടഞ്ഞി നിർത്തിയാണ് മർദിച്ചത്. നാട്ടുകാർ ഇടപെട്ടതോടെയാണ് അക്രമം നിർത്തിയത്. സംഭത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പെൺകുട്ടിക്കൊപ്പം നടന്നതിനു വിദ്യാർഥിക്കു മർദനം
01:08 AM Mar 03, 2021 | Deepika.com