പാലാരിവട്ടം അഴിമതി കേസിൽ സ്പെഷൽ പ്രോസിക്യൂട്ടരറെ നിയമിച്ചു
01:08 AM Mar 03, 2021 | Deepika.com
തിരുവനന്തപുരം:വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ്. ചെറുന്നിയൂരിനെ പാലാരിവട്ടം അഴിമതി കേസ്സിൽ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചു.നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയ ഇദ്ദേഹത്തിന് കോട്ടയം വിജിലൻസ് കോടതിലെ അധിക ചുമതല കൂടി ഉണ്ട്.