തിരുവനന്തപുരം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ.
ബിഎംഎസ് ഒഴികെ സംഘടനകൾ പങ്കുചേരും. സ്വകാര്യ ബസുകളും പണിമുടക്കും. ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല.
കെഎസ്ആർടിസിയിലെ സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.
പരീക്ഷകൾ മാറ്റി
ഇന്നു നടക്കേണ്ട എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. ഈ പരീക്ഷകൾ എട്ടിനു നടത്തും.
ഇന്നു നടത്താനിരുന്ന ടിഎച്ച്എസ്എൽസി മോഡൽ പരീക്ഷ എട്ടിലേക്കും എട്ടിലെ പരീക്ഷകൾ ഒൻപതിലേക്കും മാറ്റി. സമയത്തിൽ മാറ്റമില്ല.
എംജി,കേരള സർവകലാശാലാശാലകൾ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
തൃശൂർ: ആരോഗ്യ സർവകലാശാല ഇന്നു നടത്താനിരുന്ന മൂന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ 2021 ആറിലേക്കു മാറ്റിവച്ചു.
ഐഎസ്സി പരീക്ഷ മേയ് അഞ്ച് മുതൽ
തിരുവനന്തപുരം: ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ എട്ടിനും ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ മേയ് അഞ്ചിനും ആരംഭിക്കും.
വാഹന പണിമുടക്ക് ഇന്ന് 6 മുതൽ 6 വരെ
11:02 PM Mar 01, 2021 | Deepika.com