കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്?
11:02 PM Mar 01, 2021 | Deepika.com
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ സാധ്യത. മൂന്നു തവണ ജയിച്ചവർ മാറണം എന്ന പാർട്ടി നയമനുസരിച്ച് സിറ്റിംഗ് എംഎൽഎ എ. പ്രദീപ്കുമാർ ഒഴിവായാൽ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ ഘടകത്തിൽ ധാരണയായതായാണ് സൂചന. അതേസമയം കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തോ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനോ ആകും ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.