തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി(സിഎസ്ഡിഎസ്) സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവർക്ക് സംവരണം ഏർപ്പെടുത്താത്ത മുന്നണികളെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബൈബിൾ ഫെയ്ത്ത് മിഷൻ അംഗ്ലിക്കൽ ചർച്ച് ബിഷപ് സെൽവദാസ് പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. സിഎസ്ഡിഎസ് വൈസ് പ്രസിഡന്റ് ഷാജി ഡേവിഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജെയിംസ്, ട്രഷറർ ഷാജി മാത്യു, സാമൂഹ്യ പ്രവർത്തകരായ ധന്യ രാമൻ, പി.എം. രാജീവ്, സെക്രട്ടറിമാരായ സണ്ണി ഉരപ്പാങ്കൽ, ലീലാമ്മ ബെന്നി, സി.എം. ചാക്കോ, പ്രസന്ന ആറാണി, ടി.എ. കിഷോർ, കെ.സി. പ്രസാദ്, ആഷ്ലി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവ സംവരണം: രാപ്പകൽ സമരം തുടങ്ങി
10:27 PM Mar 01, 2021 | Deepika.com