കോട്ടയം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഏഴിന് 2.30ന് കൊടുങ്ങല്ലൂരിൽ ക്നാനായ കുടിയേറ്റ അനുസ്മരണവും ക്നായി തോമാ ദിനാചരണവും നടത്തും. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ കാർമികത്വത്തിലുള്ള കൃതജ്ഞതാബലിയിൽ ഫാ. ജോസ് നെടുങ്ങാട്ട് സന്ദേശം നൽകും. ക്നായിതൊമ്മാ ഭവനോട് ചേർന്ന് ഇ.ജെ. ലൂക്കോസ് ഹാളിന്റെ വെഞ്ചരിപ്പ് നടക്കും. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.
പ്രസിഡന്റ് തന്പി എരുമേലിക്കര അധ്യക്ഷതവഹിക്കും. ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കൽ, സ്റ്റീഫൻ ജോർജ്, എം.യു. ഷിനിജ, ഷെവ. ജോയി ജോസഫ് കൊടിയന്തറ, ബോബി കൂളിയത്ത്, ഡോ. മേഴ്സി ജോണ്‍, ലിബിൻ പാറയിൽ, ബിനോയി ഇടയാടിയിൽ, ബാബു കദളിമറ്റം, ഡോ. ലൂക്കോസ് പുത്തൻപുരക്കൽ, സെനിറ്റ് ലൂക്കോസ് എള്ളുങ്കൽ എന്നിവർ പ്രസംഗിക്കും.
ക്നാനായ കുടിയേറ്റ അനുസ്മരണം
10:27 PM Mar 01, 2021 | Deepika.com