തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 3,254 പേര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനെയാണ് ജില്ലകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്.
യുകെയില്‍നിന്നും വന്ന ആര്‍ക്കുംതന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍നിന്നു വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 11 പേരിലാണ് ജനിതക വകഭേദമുള്ള വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 62,769 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്.
കേരളത്തില്‍ ഇന്നലെ 3,254 പേര്‍ക്കു കോവിഡ്
01:35 AM Mar 01, 2021 | Deepika.com