കോഴിക്കോട്: മുസ്ലിം ലീഗിനെ മുന്നണിയിലേക്കു ക്ഷണിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.കെ. മുനീര്‍ എംഎല്‍എ. ബിജെപിയെ പോലുള്ള ഫാസിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടുകക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം പിരിച്ചുവിടുന്നതായിരിക്കും അഭികാമ്യമെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശമാണുള്ളതെന്നും മുനീര്‍ ചോദിച്ചു. ലീഗ് എവിടെ നില്‍ക്കണം, എവിടെ നില്‍ക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞ്, വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ബിജെപി ഉള്കൊള്ളുമെന്നായിരുന്നു ശോഭയുടെ പ്രസ്താവന.
ബിജെപിയോടു കൂട്ടുകൂടുന്നതിനേക്കാൾ നല്ലത് പ്രസ്ഥാനം പിരിച്ചുവിടുന്നത്: എം.കെ. മുനീർ
01:21 AM Mar 01, 2021 | Deepika.com