തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദം ഗൂഢാലോചനയുടെ ഫലമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവ മഹാസംഗമം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമം നടത്തി. പോലീസ് റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് സർക്കാരിനു ചെയ്യാവുന്നതെല്ലാം ചെയ്തു. നിയമമില്ലാതിരുന്നിട്ടും റാങ്ക് പട്ടികയ്ക്കു കാലാവധി നീട്ടിനൽകി. എന്നിട്ടും ഉദ്യോഗാർഥികൾ സർക്കാരിനെതിരേ സമരം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി
01:21 AM Mar 01, 2021 | Deepika.com