കെ.വി. തോമസ് മീഡിയ കമ്മിറ്റി ചെയർമാൻ
12:52 AM Feb 28, 2021 | Deepika.com
തിരുവനന്തപുരം: കെപിസിസി മീഡിയ കമ്മറ്റി ചെയർമാനായി പ്രഫ.കെ.വി.തോമസിനെ നിയമിച്ചതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ.സി.ജോസഫ്,വി.എസ്.ശിവകുമാർ, കെ.പി.അനിൽകുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. മുതിർന്ന നേതാക്കൾ, പത്രപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ജില്ലകളിൽ ഏഴംഗ മീഡിയ കമ്മിറ്റി രൂപീകരിക്കാനും മുല്ലപ്പള്ളി നിർദേശം നൽകി.