ചങ്ങനാശേരി: ഇടതുസർക്കാർ അവർക്കാവശ്യമുള്ളപ്പോൾ മന്നത്തുപത്മനാഭനെ നവോത്ഥാനനായകനായി ഉയർത്തിക്കാട്ടുകയും അവസരംകിട്ടുന്പോഴെല്ലാം അവഗണിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ.
ഇടതുപക്ഷസർക്കാരിന്റെ ഈ നയം നായർ സർവീസ് സൊസൈറ്റിയും അദ്ദേഹത്തിന്റെആരാധകരും തിരിച്ചറിയുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്തെന്ന് എല്ലാവർക്കും മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിക്കുവേണ്ടി പോരാടിയ മന്നത്തു പത്മനാഭൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്ക്കർത്താവായിരുന്നു.എന്നാൽ ഗുരുവായൂർ സത്യഗ്രഹസമര സ്മാരകം നിർമ്മിച്ച് 2018 മെയ് എട്ടിന്ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്തുപത്മനാഭനെ ഓർമ്മിക്കാനോ സ്മാരകത്തിൽ പേരുചേർക്കാനോ സർക്കാർ തയാറാകാതിരുന്നത് ബോധപൂർവമായ അവഗണനയാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
ഇടതു സർക്കാരിന് മന്നത്തിനോടുംസമുദായത്തോടും ഇരട്ടത്താപ്പ് നയം: എൻഎസ്എസ്
12:09 AM Feb 28, 2021 | Deepika.com