കൊച്ചി: കാനഡയിലെ മിസിസാഗ സീറോ മലബാര്‍ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍, കേരള റീജണല്‍ സമിതികളുടെ സഹകരണത്തോടെ വിഷന്‍-2021 ഓണ്‍ലൈന്‍ സംഗമം ഇന്നു നടത്തും.
പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ ആത്മീയവും ഭൗതികവുമായ സഹായങ്ങള്‍ നല്കി അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 7.30ന് സൂം പ്ലാറ്റ്ഫോമിലൂടെയാണു സംഗമം നടത്തുന്നത്.
സീറോ മലബാര്‍ യുവജന കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ സംഗമം ഉദ്ഘാടനം ചെയ്യും. മിസിസാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കും. എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, പ്രസിഡന്റ് അരുണ്‍ ഡേവിഡ്, എസ്എംവൈഎം കേരള റീജണ്‍ പ്രസിഡന്റ് ജൂബിന്‍ കൊടിയങ്കുന്നേല് തുടങ്ങിയവര്‍ പ്രസംഗിക്കും. മിസിസാഗ രൂപത വികാരി ജനറാള്‍ ഫാ. പത്രോസ്, രൂപത ഡയറക്ടര്‍ ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, രൂപത കോ-ഓര്‍ഡിനേറ്റര്‍ ജെറിന്‍രാജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വിഷന്‍-2021 സംഗമം ഇന്ന്
01:50 AM Feb 27, 2021 | Deepika.com