കൊച്ചി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്തു നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ സ്വന്തം ചെലവില്‍ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണമെന്ന മാര്‍ഗനിര്‍ദേശത്തിനെതിരെ പ്രവാസി ലീഗല്‍ സെല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടി.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ മാര്‍ഗനിര്‍ദേശം ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വന്നെന്നും മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ കക്ഷി ചേരാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നല്കിയ അപേക്ഷയും ഹൈക്കോടതി പരിഗണിച്ചു. എന്നാല്‍ ഓരോ രാജ്യത്തും കോവിഡ് പ്രോട്ടോക്കോള്‍ വ്യത്യസ്തമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാർ അഭിഭാഷകന്റെ വാദം. ഹര്‍ജി മാര്‍ച്ച് പത്തിനു വീണ്ടും പരിഗണിക്കും.
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ്; ഹര്‍ജിയില്‍ വിശദീകരണം തേടി
12:41 AM Feb 27, 2021 | Deepika.com