തീരദേശ ഹര്‍ത്താല്‍ ഇന്ന്
12:41 AM Feb 27, 2021 | Deepika.com
കൊച്ചി: മത്സ്യതൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചു മത്സ്യമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തീരദേശ ഹര്‍ത്താല്‍ ഇന്ന്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറും നിശ്ചലമാകും. ബോട്ടുകള്‍ കടലില്‍ പോകില്ല. കടലില്‍ പോയിട്ടുള്ള ബോട്ടുകള്‍ ഇന്നു മടങ്ങിയെത്തില്ല.