കൊച്ചി: ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ മൂന്നു മാസത്തിനുള്ളില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ഹൈക്കോടതി. ഇലക്ഷന് പ്രഖ്യാപനം ഉണ്ടായാല്‍ പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിധേയമായി നിയമനം നടത്തണമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ഓംബുഡ്സ്മാനെ നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ഇതു പാലിക്കുന്നില്ലെന്നാരോപിച്ച് തൃശൂര്‍ സ്വദേശി സന്തോഷ് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. നിയമനത്തിനായി സെലക്ഷന് കമ്മിറ്റിക്ക് രൂപം നല്‍കിയെന്നും കേന്ദ്രത്തിന്റെ നാമനിര്‍ദേശങ്ങള്‍ ലഭിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് മൂന്നു മാസത്തിനകം നിയമനം നടത്താന്‍ നിര്‍ദേശിച്ചത്.
തൊഴിലുറപ്പു പരാതികള്‍: ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ഹൈക്കോടതി
12:41 AM Feb 27, 2021 | Deepika.com