കൊച്ചി: സീ കേരളം ഇന്ത്യയിലെ ജനപ്രിയ സംഗീത പരിപാടിയായ ‘സരിഗമപ ലിറ്റില്‍ ചാമ്പ്സ് മലയാളത്തില്‍ അവതരിപ്പിക്കുന്നു. ‘സരിഗമപ’’ കേരളം ആദ്യ പതിപ്പിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ശേഷമാണ് ‘’സരിഗമപ കേരളം ലിറ്റില്‍ ചാമ്പ്സ്’’ ഓഡിഷന് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീസണിനായുള്ള ഡിജിറ്റല്‍ ഓഡിഷനുകള്‍ ആരംഭിച്ചു.
അഞ്ചു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ഓഡിഷനിലൂടെ സുരക്ഷിതമായി പങ്കെടുക്കാം. ഡിജിറ്റല്‍ ഓഡിഷന്റെ മുഴുവന്‍ പ്രക്രിയയും www.zeekeralam.in എന്ന വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ രജിസ്ട്രേഷന് ഫോം പൂരിപ്പിക്കാന്‍ ലഭ്യമാകും. പങ്കെടുക്കുന്നവര്‍ അവരുടെ പാട്ട് വീഡിയോ അപ്ലോഡ് ചെയ്യാനും അഭ്യര്‍ഥിക്കുന്നുണ്ട്.
91529 15281 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്കിയാല് വെബ്സൈറ്റ് ലിങ്ക് ലഭ്യമാകും.
സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്
12:41 AM Feb 27, 2021 | Deepika.com