തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടേയും, പെൻഷൻ കാരുടേയും 2016 മുതലുളള ക്ഷാമബത്ത (ഡിഎ) കുടിശിക അനുവദിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തത് കാരണം നവംബർ മുതൽ 1500 രൂപ വീതം ഇടക്കാലാശ്വസം ജീവനക്കാർക്ക് നൽകുന്നുണ്ട്. ഇതിന് പുറമെയാണ് ഡിഎ കൂടി അനുവദിച്ചത്. ജീവനക്കാർക്ക് മൂന്നു ഗഡുക്കളും, പെൻഷൻകാർക്ക് രണ്ടു ഗഡുക്കളുമാണ് അനുവദിച്ചത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് അധികചെലവാകുന്നത്.
വിരമിക്കൽ ആനുകൂല്യങ്ങൾ നൽകി
തിരുവനന്തപുരം: ഏപ്രിൽ മുതൽ ഡിസംബർ വരെ വിരമിച്ച 860 പേരിൽ 811 പേരുടേയും വിരമിക്കൽ ആനുകൂല്യങ്ങൾ നടപടി പൂർത്തീകരിച്ച് വിതരണം ചെയ്തു. ഈ ഇനത്തിൽ 65.21 കോടി രൂപയാണ് ഇതുവരെ നൽകിയത്.
കെഎസ്ആർടിസി ജീവനക്കാരുടെ ഡിഎ കുടിശിക അനുവദിച്ചു
12:41 AM Feb 27, 2021 | Deepika.com