പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ സമീപനം വഞ്ചനാപരം: ടി.ജെ. വിനോദ്
12:56 AM Feb 26, 2021 | Deepika.com
കൊച്ചി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് നല്കിയ ആനുകൂല്യംപോലും നല്‍കാതെ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ടി.ജെ. വിനോദ് എംഎല്‍എ. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളോടും ഒരേ സമീപനമാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്(കെഎസ്എസ്പിഎ) 36-ാം വാര്‍ഷിക കൗണ്‍സില്‍ യോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.