കൊച്ചി: ആദിവാസി ക്ഷേമത്തിനുള്ള പദ്ധതികളുടെ ഫണ്ട് വകമാറ്റരുതെന്നും ഏതെങ്കിലും പദ്ധതി പ്രകാരം നല്‍കാനുള്ള തുക കുടിശികയുണ്ടെങ്കില്‍ ഒരു മാസത്തിനകം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പല ആദിവാസി കോളനികളിലും മതിയായ സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്നാരോപിക്കുന്ന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
തൃശൂരിലെ തവളക്കുഴിപ്പാറ, വാച്ചുമരം, മുക്കുംപുഴ, അതിരപ്പിള്ളി കോളനികളിലെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വിഭാഗത്തില്‍പെട്ട മലയന്‍ ഗോപിയുള്‍പ്പെടെ നല്കിയ പരാതികള്‍ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയും ഇതിലുള്‍പ്പെടും.
ആദിവാസി ക്ഷേമ പദ്ധതികളുടെ ഫണ്ട് വകമാറ്റരുത്: ഹൈക്കോടതി
12:56 AM Feb 26, 2021 | Deepika.com