തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്) ’ഡിജിറ്റൽ ടെക്നോളജി സഭ അവാർഡ് 2021’ ദേശീയ പുരസ്കാരം ലഭിച്ചു.
സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എന്റർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് കൈറ്റിന്റെ ഫസ്റ്റ്ബെൽ തെരഞ്ഞെടുത്തത്.
വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.
ഫസ്റ്റ്ബെൽ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം
12:06 AM Feb 26, 2021 | Deepika.com