തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന കായികതാരങ്ങൾക്കായി 82 സൂപ്പർ ന്യൂമററി തസ്തികകൾ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലായി 313 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിൽ കെഎപി ആറാം ബറ്റാലിയൻ എന്ന പേരിൽ പുതിയ ആംഡ് പോലീസ് ബറ്റാലിയൻ രൂപീകരിച്ച് 113 തസ്തികകൾ സൃഷ്ടിക്കും.
ആരംഭഘട്ടത്തിൽ 100 സിവിൽ പോലീസ് ഓഫിസർമാരെ (25 വനിതകൾ) ഉൾപ്പെടുത്തിയാകും ബറ്റാലിയൻ രൂപീകരിക്കുക.
ഇവയടക്കമാണ് 113 തസ്തികകൾ. എന്നാൽ, ഇപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ ഉൾപ്പെടുന്ന റദ്ദായ സിവിൽ പോലീസ് ഓഫിസർ റാങ്ക് പട്ടികയിൽ നിന്നു നിയമിക്കില്ല. പുതിയ പോലീസ് റാങ്ക് ലിസ്റ്റിൽ നിന്നാകും നിയമനം.
കായികതാരങ്ങൾക്കടക്കം 313 തസ്തികകൾ സൃഷ്ടിക്കും
02:14 AM Feb 25, 2021 | Deepika.com