കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തടഞ്ഞു ഹൈക്കോടതി ഉത്തരവ്. മത്സരിക്കാന്‍ അനുമതി നല്കുന്ന നിയമത്തിലെ വ്യവസ്ഥ, ഭരണഘടനാവിരുദ്ധമാണെന്നു വിലയിരുത്തിയാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തീരുമാനം.
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനെതിരേ പിറവം പാഴൂര്‍ സ്വദേശി ജിബു പി. തോമസുള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്കുന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വിധിക്കു മുന്‍കാല പ്രാബല്യമില്ലെന്നു വ്യക്തമാക്കിയതിനാല്‍ ഇനി മുതലുള്ള തെരഞ്ഞെടുപ്പുകള്ക്കാണു വിധി ബാധകം.
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മത്സരിക്കുന്നതു വിലക്കി
02:14 AM Feb 25, 2021 | Deepika.com