കൊച്ചി: ജനാധിപത്യ കേരള കോണ്‍ഗ്രസിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ലഭിക്കില്ലെന്നു സൂചന. തിരുവനന്തപുരം, ചങ്ങനാശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകളില്‍ മത്സരിച്ച പാർട്ടി ഇത്തവണയും നാലു സീറ്റുകളാണ് ചോദിക്കുന്നതെങ്കിലും ഒരു സീറ്റിലും തീരുമാനമായില്ല.
ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുമെന്ന് ഉറപ്പാണ്. പൂഞ്ഞാറിൽ സിപിഐയോ കേരള കോണ്‍ഗ്രസ് എമ്മോ മത്സരിക്കും. തിരുവനന്തപുരത്ത് ആന്റണി രാജുവിനും ചങ്ങനാശേരിയില്‍ ഡോ. കെ.സി. ജോസഫിനും വീണ്ടും മത്സരിക്കാമെന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇവിടെപ്പോലും ഉറപ്പുലഭിച്ചിട്ടില്ല.
ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ. ഫ്രാന്‍സിസ് ജോര്‍ജ് നിലവിൽ കേരള കോണ്‍ഗ്രസ് ജോസഫിലാണ്. ഇദ്ദേഹം മത്സരിച്ച ഇടുക്കി ഉള്‍പ്പെടെ നാലു സീറ്റിലും കഴിഞ്ഞതവണ എല്‍ഡിഎഫ് തരംഗമുണ്ടായിട്ടും പരാജയപ്പെട്ടിരുന്നു.
ജനാധിപത്യ കേരള കോണ്‍ഗ്രസിനു സീറ്റ് കുറഞ്ഞേക്കും
01:48 AM Feb 25, 2021 | Deepika.com