കൊച്ചി: സംസ്ഥാന മാനസികാരോഗ്യ അഥോറിറ്റിയുടെയും ബോര്‍ഡിന്റെയും പ്രവര്‍ത്തനത്തിനുള്ള ഗ്രാന്റ് രണ്ടു മാസത്തിനകം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് മാനസികാരോഗ്യ അഥോറിറ്റിക്കും മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ക്കും രൂപം നല്കാന് സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഗ്രാന്റ് നല്‍കണം: ഹൈക്കോടതി
01:48 AM Feb 25, 2021 | Deepika.com