മാറ്റമില്ലാതെ ഇന്ധനവില
01:48 AM Feb 25, 2021 | Deepika.com
കൊച്ചി: കഴിഞ്ഞ ദിവസത്തെ വര്‍ധനയ്ക്കുശേഷം ഇന്നലെ ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 92.81 രൂപയും ഡീസൽ ലിറ്ററിന് 87.38 രൂപയുമാണ്. പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസല്‍ 85.94 രൂപയുമാണ് കൊച്ചിയിലെ വില. കഴിഞ്ഞ ദിവസം പെട്രോളിനു 35 പൈസയും ഡീസലിനു 37 പൈസയുമാണ് വർധിച്ചത്.