തൃശൂർ: കേരള വികലാംഗ ക്ഷേമസംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു. സ്തീകൾ മാത്രമാണ് അപേക്ഷിക്കേണ്ടത്.
ശാരീരിക- സംസാരശേഷി, കാഴ്ചശേഷിക്കുറവ് എന്നീ പ്രശ്നങ്ങളുള്ളവരാണ് അപേക്ഷിക്കേണ്ടത്. സന്മനസുള്ള, വൈകല്യമില്ലാത്തവർക്കും അപേക്ഷിക്കാം. എല്ലാ ജില്ലക്കാർക്കും പങ്കെടുക്കാം. ആപേക്ഷകർ മാർച്ച് ഒന്നിനു മുൻപ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേരിട്ടോ, രജിസ്റ്റേഡ് തപാൽ മുഖേനയോ സെക്രട്ടറി/പ്രസിഡന്റ് , കേരള വികലാംഗക്ഷേമ സംഘടന, സംസ്ഥാനകമ്മിറ്റി, പി.ഒ. കിഴക്കുമുറി, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്നു സെക്രട്ടറി കാദർ നാട്ടിക അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446627871, 9947685304, 9809506884.
സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു
11:50 PM Feb 24, 2021 | Deepika.com