കൂടുതൽ വാ​ക്സി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തും: മു​ഖ്യ​മ​ന്ത്രി

12:58 AM Feb 24, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ കൂ​​​ടു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് ക​​​ഴി​​​യു​​​ന്ന​​​ത്ര വേ​​​ഗ​​​ത്തി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​വ​​​കേ​​​ര​​​ളം ‘സി​​​എം ക​​​ൺ​​​സ​​​ൾ​​​ട്ട് ’ പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ കേ​​​ട്ട​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ക്കാ​​​ത്ത​​​വ​​​രാ​​​​​​ണ്. ഇതിനാൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ വേ​​​ഗ​​​ത്തി​​​ലാ​​​ക്കേ​​​ണ്ട​​​തുണ്ട്. എ​​​ന്നാ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്ന് വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചേ വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​നാ​​​കൂ. ഇ​​​തു കൂ​​​ടു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​കുമെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേർത്തു.