ഇന്ധനവില വീണ്ടും കൂടി
12:58 AM Feb 24, 2021 | Deepika.com
കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസലിന് 85.94 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81 രൂപയും ഡീസലിന് 87.38 രൂപയുമാണ്. ശനിയാഴ്ച പെട്രോളിനും ഡീസലിനും 39 പൈസ വീതം വര്‍ധിച്ചശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു.